പോലീസിന്റെ കാടത്തം ; ബീച്ചില്‍ ഇരുന്ന ദമ്പതികളെ മര്‍ദ്ദിച്ചു – വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി – ഭര്‍ത്താവിനെ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തലശേരി: തനിക്കും ഭര്‍ത്താവിനും നേരെ സദാചാര അക്രമണം നടത്തിയെന്ന ഗുരുതര ആരോപണവുമായി തലശേരി ടൗണ്‍ പോലീസിനെതിരെ യുവതി. രാത്രിയില്‍ കടലോര വാക്ക് വേയില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാര സംരക്ഷകര്‍ ചമഞ്ഞ് പോലീസ് മര്‍ദ്ദിച്ചെന്നും തുടര്‍ന്ന്  അറസ്റ്റ് ചെയ്തുവെന്നുമാണ് മുഖ്യമന്ത്രി, ഡി.ജി.പി , കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. എരുവട്ടി സ്വദേശികളായ യുവദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പോലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് പിന്നാലെ പോലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.

പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പോലീസ് അസഭ്യവര്‍ഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദിച്ചെന്നും മേഘ പറഞ്ഞു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയെന്നും മേഘ പറഞ്ഞു. പോലീസിനെ ആക്രമിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച്‌ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.

പോലീസിനെ ആക്രമിച്ചെന്ന കേസില്‍ പ്രത്യുഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തലശേരി എസ്. ഐ, സി. ഐ എന്നിവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി എ.സി.പി വിഷ്ണു പ്രദീപാണ് പരാതി അന്വേഷിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വിവാദമായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പോലീസ്  കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...