എല്‍ദോസ് കുന്നപ്പിള്ളിക്ക് അതിനിര്‍ണായകം ; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ – ഹര്‍ജിയില്‍ ഇന്ന് വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി എൽദോസ് കുന്നപ്പിള്ളിക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഈ ഘട്ടത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എൽദോസിന് മുൻ‌കൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമവിരുദ്ധമാണ്.

ദീർഘകാലത്തെ ബന്ധത്തിനിടയിൽ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. അന്വേഷണത്തിൽ എൽദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതിനിടെ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പോലീസ് പ്രതി ചേര്‍ത്തിരുന്നു.

മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വെച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എൽദോസ് കുന്നപ്പിള്ളിയെ മാത്രം പ്രതി ചേര്‍ത്ത കേസിലാണ് മറ്റ് നാല് പേരെ കൂടി പ്രതി ചേര്‍ത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...