ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ പഞ്ചായത്ത് മുഖ്യ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ നടത്തി. കളക്ടറേറ്റ് അങ്കണത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസിലാണ് മോക്ക് പോള്‍ നടന്നത്.

ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലായി 1326 പോളിംഗ് ബൂത്തുകളും നഗരസഭകളിലേക്ക് 133 പോളിംഗ് ബൂത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റിന്റെയും 5133 ബാലറ്റ് യൂണിറ്റിന്റെയും നഗരസഭകളിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റിന്റെയും 179 ബാലറ്റ് യൂണിറ്റിന്റെയുമാണ് പ്രാഥമിക സാങ്കേതിക പരിശോധന പൂര്‍ത്തിയായത്. ഒക്‌ടോബര്‍ 19 മുതല്‍ ആരംഭിച്ച സാങ്കേതിക പരിശോധന ആറ് ഇ.സി.ഐ.എല്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്‍പതോടെ പൂര്‍ത്തീകരിച്ചിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ജെ രവി, ആര്‍.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...