നിയമസഭാ തെരഞ്ഞെടുപ്പ് ; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് തന്നെ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.

ബൈക്ക് റാലികള്‍ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തിലോ അല്ലെങ്കില്‍ വോട്ടെടുപ്പ് ദിവസത്തിനും മുമ്പായോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളില്‍ ചില സാമൂഹിക വിരുദ്ധര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം കര്‍ശനമായ പാലിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കമ്മീഷന്റെ നിരീക്ഷകര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...