പ്രധാനമന്ത്രി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ച് മമത ബാനർജി ; തിരിച്ചടിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബം​ഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ഡൽഹി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു. ബിജെപി നുഴഞ്ഞുകയറ്റം പ്രചാരണത്തിൽ സജീവ ചർച്ചയാക്കുമ്പോഴാണ് ടിഎംസി എസ്ഐആർ ഉയർത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ തിരിക്കുന്നത്.

രാജ്യത്തെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കുന്ന മുഖ്യമന്ത്രിക്ക് ആ പദവിയിലിരിക്കാൻ അർ​ഹതയില്ലെന്ന് ബിജെപി തിരിച്ചടിച്ചു. വനിതകൾക്കും യുവാക്കൾക്കും പ്രതിമാസ സഹായധന പദ്ധതിയടക്കം പത്ത് പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ് ഇന്നലെ പ്രകടന പത്രികയിറക്കിയിരുന്നു. അസമിൽ തൃണമൂൽ 17 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും ഇറക്കിയിരുന്നു. ഏപ്രിൽ 1, 3, 6 തീയതികളിലായി അസമിൽ നരേന്ദ്രമോദി റാലികളിൽ പങ്കെടുക്കാനെത്തും. അസമിൽ കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...