യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റും മാണി ഗ്രൂപ്പ് അംഗവുമായ ഷൈനി സന്തോഷിനെതിരെയാണ് നടപടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ഷൈനി മത്സരിച്ച് വിജയിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. യുഡിഎഫിലെ ധാരണ പ്രകാരം രണ്ടാം ടേം ജോസഫ് ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നൽകണമായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസം എൽഡിഎഫ് പിന്തുണയോടെ പാർട്ടി വിപ്പ് ലംഘിച്ച് ഷൈനി പ്രസിഡൻറ് ആവുകയായിരുന്നു.

ഇതോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ സന്തോഷം അറിയിച്ചു. യുഡിഎഫ് പ്രവർത്തകർ രാമപുരത്ത് പ്രകടനം നടത്തി.എന്നാൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും എന്നും ഷൈനി സന്തോഷ് പ്രതികരിച്ചു. കരുംകുളം പഞ്ചായത്തിൽ കൂറുമാറിയ സിപിഎം അംഗത്തെ ഇലക്ഷൻ കമ്മീഷൻ ഇന്ന് അയോഗ്യനാക്കി. കൊച്ചുപള്ളി വാർഡായ 18-ൽ നിന്നും സി പി എം ചിഹ്നത്തിൽ നിന്ന് വിജയിച്ച സോളമനെയാണ് കൂറുമാറ്റത്തിന്റെ പേരിൽ ഇലക്ഷൻ കമ്മീഷൻ ഷാജഹാൻ അയോഗ്യനാക്കിയത്. കഴിഞ്ഞ 2022 ഡിസംബറിൽ എൽഡിഎഫ് ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിൻതുണച്ച് സോളമൻ വോട്ടു ചെയ്തിരുന്നു.

കൂടാതെ സിപിഎമ്മിനെ പിൻതുണച്ചിരുന്ന ഒരു സ്വതന്ത്രൻ കൂടി കോൺഗ്രസിന് പിൻതുണ നൽകിയതോടെ കരുംകുളം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. തുടർന്ന് സോളമൻ പാർട്ടിവിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് സിപിഎം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സോളമനെ അയോഗ്യതനാക്കി കൊണ്ട് ഉത്തരവായത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 8 ഉം, കോൺഗ്രസ് 7 ഉം, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ്. ഇപ്പോഴത്തെ കക്ഷിനില. പഞ്ചായത്തിൽ വീണ്ടും ഒരു അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...