തെരഞ്ഞെടുപ്പ് പരാജയം : സിപിഎം സംസ്ഥാന സമിതി ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പരാജയ കാരണങ്ങൾ വിശകലനം ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ല എന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ റിപ്പോർട്ടിലെ പരാമർശത്തെ ചൊല്ലി യോഗത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. സർക്കാരിനെതിരായ വികാരം ജനങ്ങൾക്കിടയിൽ ഇല്ലെന്നും ഭരണവിരുദ്ധ തരംഗമല്ല പരാജയത്തിന് കാരണമെന്നുമാണ് എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, സർക്കാർ പല വിഷയങ്ങളും കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള എതിർപ്പും അവമതിപ്പും നിലനിൽക്കുന്നുണ്ടെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പാർട്ടിയിൽ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അത് സംസ്ഥാന നേതൃത്വം മുതൽ താഴെത്തട്ട് വരെ ഉണ്ടാകണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ തുറന്ന സമീപനം സ്വീകരിക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ നിലപാടുകൾ പലപ്പോഴും യുഡിഎഫിന് ശക്തി പകരുകയാണ് ചെയ്തതെന്ന് യോഗത്തിൽ വിമർശനമുയർന്നു.

സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിന് ശക്തി പകരുന്ന തരത്തിലായിരുന്നു സിപിഐയുടെ ചില വാദങ്ങൾ എന്നും, കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന ധാരണയെ പ്രതിരോധിക്കാൻ കഴിയാതിരുന്നത് എൽഡിഎഫിന്റെ വിശ്വാസ്യതയെ ബാധിച്ചതായും വിമർശനമുണ്ട്. ഇന്ന് ഉച്ചയോടെ സംസ്ഥാന കമ്മിറ്റി യോഗം അവസാനിക്കും. യോഗ തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി വൈകുന്നേരം എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. ഒപ്പം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ ധാരണയായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...