എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പ് ഇന്ന് ആരംഭിക്കും. 18 ബ്ലോക്കുകള്‍ക്ക് കീഴിലായി 117 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ്‌എല്ലാ ജീവനക്കാര്‍ക്കും കുത്തിവെയ്‌പ്പ് നല്‍കുന്നത്. ബുധനാഴ്ചയോടെ വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും.
കുത്തിവെപ്പ് സംബന്ധിച്ച സന്ദേശം എല്ലാ ജീവനക്കാരിലും എത്തിക്കാന്‍ ബി.എസ്.എന്‍.എല്‍ മെസേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വാക്സിനേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിനായി അതത് വില്ലേജ് ഓഫീസുകളെയോ പൊതു ആരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കാം.
ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്നത് 28352 ഉദ്യോഗസ്ഥരാണ്. 35000 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.