അമ്പലപ്പുഴയിലെ പ്രവര്‍ത്തനവീഴ്ച അന്വേഷിക്കുന്ന സി.പി.എം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയിലെ പ്രവര്‍ത്തനവീഴ്ച അന്വേഷിക്കുന്ന സി.പി.എം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്ന്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്നുമാണ് മൊഴിയെടുക്കുക. കഴിഞ്ഞയാഴ്ച ആലപ്പുഴയിലെത്തിയ അന്വേഷണ കമ്മീഷന് മുന്നില്‍ മുന്‍മന്ത്രി ജി.സുധാകരനെതിരെ പരാതി പ്രളയം ഉയര്‍ന്നിരുന്നു. ഇന്നത്തോടെ കമ്മീഷന്റെ തെളിവെടുപ്പ് അവസാനിക്കും.

നാല്‍പ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷന്‍ വിസ്തരിച്ചത്. ജി.സുധാകരന്‍ തെരഞ്ഞെടുപ്പില്‍ ഉള്‍വലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സമ്മേളനങ്ങള്‍ അടുത്തുനില്‍ക്കെ കമ്മീഷന്‍ വേഗത്തില്‍ സംസ്ഥാന സമിതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിചേക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...