തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല വോട്ടിംങ് യന്ത്രങ്ങളുടെ വിതരണം മാര്‍ച്ച് 25ന്

For full experience, Download our mobile application:
Get it on Google Play

ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍. തിരുവല്ല 239, റാന്നി 237, ആറന്മുള 272, കോന്നി 228, അടൂര്‍ 231 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1200 വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

വോട്ടിംങ് യന്ത്രങ്ങളുടെ വിതരണം മാര്‍ച്ച് 25 ബുധന്‍
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ്ങ് റുമില്‍ സൂക്ഷിക്കുന്നതിനാവശ്യമായ ഇലക്ട്രോണിക് വോട്ടിംങ്ങ് യന്ത്രങ്ങളുടെ വിതരണം മാര്‍ച്ച് 25 ബുധനാഴ്ച രാവിലെ ഏഴിന് ജില്ല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ നടക്കും. ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലേയും വരണാധികാരികള്‍ക്ക് വോട്ടിംങ് യന്ത്രം വിതരണം ചെയ്യും.

സ്വീപ് ‘സ്ലോ റണ്‍’ കാമ്പയിന്‍ മാര്‍ച്ച് 28ന്
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ലോ റണ്‍’ കാമ്പയിന്‍ മാര്‍ച്ച് 28 (ശനി) രാവിലെ എട്ടിന് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റ് ഗേറ്റ് മുതല്‍ ഗാന്ധി സ്‌ക്വയര്‍ വരെയാണ് സ്ലോ റണ്‍ നടക്കുക. വോട്ടര്‍ അവബോധം വര്‍ധിപ്പിക്കുന്നതിനാണ് കാമ്പയിന്‍. പത്തനംതിട്ട 14 കേരള ബറ്റാലിയന്‍ എന്‍സിസി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാര്‍ച്ച് 30 ന് സ്വീപ് പ്രശ്‌നോത്തരി
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് പദ്ധതിയുടെ ഭാഗമായി പ്രശ്‌നോത്തരി മാര്‍ച്ച് 30 (തിങ്കള്‍) രാവിലെ 10.30ന് ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. തിരഞ്ഞെടുപ്പ് നടപടിക്രമം, ഭരണഘടന, ജനാധിപത്യം തുടങ്ങിയ വിഷയത്തെ ആസ്പദമാക്കിയാണ് പ്രശ്‌നോത്തരി. മത്സരത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495570814.

നിര്‍ദേശം പാലിച്ച് ജാഥ സംഘടിപ്പിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി ജാഥ സംഘടിപ്പിക്കുമ്പോള്‍ വിവിധ നിര്‍ദേശം പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ജാഥ കടന്ന് പോകുന്ന റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗത തടസമുണ്ടാക്കരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലം കൊണ്ടുപോകുന്നതിനും പരസ്യമായി കത്തിക്കുന്നതിനും അനുവാദമില്ല. രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേ സമയത്ത് ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ മുന്‍കൂട്ടി പരസ്പരം ബന്ധപ്പെടണം. ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസപ്പെടാതിരിക്കാനും നേരത്തെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി ബന്ധപ്പെടണം. സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്ന സാധന സാമഗ്രികള്‍ ജാഥയില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...