തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രചാരണം കടുക്കുമ്പോള്‍ ചെലവും കൂടും…
ലോക്സഭാ തെരഞ്ഞടുപ്പില്‍ പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ ചെലവുകള്‍ നിസാരമല്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഏസിയുള്ള ആഡിറ്റോറിയം ഉപയോഗിക്കുന്നതിന് പ്രതിദിനം 40,000 രൂപയും നോണ്‍ ഏസിയാണെങ്കില്‍ 20,000 രൂപ ചെലവാകും. എയര്‍ കൂളറിന് 650 രൂപയും അധിക ദിവസത്തിന് 100 രൂപ വീതമാണ്. പെഡസ്ട്രിയല്‍ ഫാനിന് 105.61 രൂപയും അധിക ദിവസത്തിന് 6.67 രൂപയും ഈടാക്കും. പ്രചാരണത്തോടനുബന്ധിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 20 പേര്‍ക്കുള്ള സ്റ്റേജിന് 11,000 രൂപയും 15 പേര്‍ക്ക് 9,000 രൂപയും ഏഴ് പേര്‍ക്കാണെങ്കില്‍ 6,000 രൂപയുമാണ്. പ്രാസംഗികര്‍ ഉപയോഗിക്കുന്ന പോഡിയത്തിന് 350 രൂപയും കസേരയ്ക്ക് എട്ടു രൂപയും മരക്കസേരയാണെങ്കില്‍ 30 രൂപയുമാണ്. ലൈറ്റ് ആന്‍ഡ് സൗണ്ടിന് പ്രതിദിനം 3,000 രൂപയും യോഗസ്ഥലത്തു ഒരു ട്യൂബ് ലൈറ്റ് ഉപയോഗിക്കുമ്പോള്‍ 25 രൂപ വീതവും അധിക ദിവസത്തിന് രണ്ട് രൂപയും ഈടാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരോ, ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പിക്ക് 40 രൂപയും, മുഖംമൂടി, മാസ്‌ക്ക് എന്നിവക്ക് 35 രൂപയുമാകും. സ്ഥാനാര്‍ഥിയുടെ പേര് മാത്രമുള്ള ടീ ഷര്‍ട്ടിന് 45 രൂപയും പേരും ചിഹ്നവുമുള്ള ടീഷര്‍ട്ടിന് 150 രൂപയുമാണ്. സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ സ്റ്റിക്കര്‍ പതിച്ച കുടയ്ക്ക് 130 രൂപയാണ്.
പ്രഭാത ഭക്ഷണത്തിന് 50 രൂപയാകുമ്പോള്‍ ഉച്ചയ്ക്കും രാത്രിഭക്ഷണത്തിനും 60 രൂപ വീതമാണ് ഒരാള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളുടെ ചെലവുകളും സ്ഥാനാര്‍ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും.

പോലീസ് ഒബ്സര്‍വറെ പരാതികള്‍ അറിയിക്കാം
പത്തനംതിട്ട ലോക്‌സഭ തിരഞ്ഞെടുപ്പിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐ.പി.എസിനെ അറിയിക്കാം. പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് പോലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 8281544704

വോട്ടുണ്ടോയെന്നു പരിശോധിക്കാന്‍ വിപുലമായ സംവിധാനം
ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ വിപുലമായ സംവിധാനം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ www.nvsp.in എന്ന വെബ് സൈറ്റില്‍ പേര് തിരയാന്‍ അവസരമുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിക്കാനാവും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭ്യമാവും. Voter Helpline എന്ന മൊബൈല്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...