പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ )11,000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 15,000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കാവുന്നത്) എസി ഇല്ലാത്തത് 20,000 രൂപ, എസി 40,000 രൂപ (500 പേര്‍ക്ക് ഇരിക്കാവുന്നത്.), ബാന്‍ഡ് സെറ്റ് ഒരാള്‍ക്ക് 1000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 700 രൂപയുമാണ് നിരക്ക്. കാര്‍പെറ്റ് സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, കസേര ഒന്നിന് എട്ട് രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ, തുണി കൊണ്ടുള്ള കൊടി ഒന്നിന് 22 രൂപ, വാഹന വാടക -50 കിലോമീറ്ററിന് ഏഴ് സീറ്റിന് 2500 രൂപ, 16 സീറ്റിന് 4400 രൂപ, 17-30 സീറ്റിന് 5500 രൂപ, പ്രധാന ക്യാംപയിന്‍ ഓഫീസിന്റെ നിര്‍മാണത്തിന് 6600 രൂപ, കട്ട് ഔട്ട് (തുണി) സ്‌ക്വയര്‍ ഫീറ്റിന് 25 രൂപ, കട്ട് ഔട്ട് (തടി) സ്‌ക്വയര്‍ ഫീറ്റിന് 125 രൂപ.
ഡ്രോണ്‍ ക്യാമറ മണിക്കൂറിന് 3000 രൂപ, അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് 8000 രൂപ, ഇലക്ഷന്‍ കമ്മിറ്റി ബൂത്തിന് 3000 രൂപ, കിയോസ്‌ക് സ്ഥാപിക്കുന്നതിന് 4000 രൂപ, പെഡസ്ട്രല്‍ ഫാന്‍ ഒരു ദിവസത്തേക്ക് 144.67 രൂപ, ജിബ്ബ് ക്യാമറ ഒരു ദിവസത്തേക്ക് 10,000 രൂപ, തോരണം ഒരടിക്ക് അഞ്ച് രൂപ, പന്തലിന് ഒരു സ്‌ക്വയര്‍ ഫീറ്റിന് പത്ത് രൂപ (അലങ്കാരമില്ലാതെ), അലങ്കരിച്ച പന്തലിന് സ്‌ക്വയര്‍ഫീറ്റിന് 12 രൂപ, ലൗഡ്‌സ്പീക്കര്‍ ആംപ്ലിഫയര്‍ മൈക്രോഫോണ്‍ എന്നിവയ്ക്ക് ഒരു ദിവസത്തേക്ക് 2750 രൂപ, എല്‍.ഇ.ഡി. / എല്‍ സി.സി ടി. വി. ഡിസ്‌പ്ലേ – സ്‌ക്വയര്‍ ഫീറ്റിന് 200 രൂപ, മൊബൈല്‍ എസ്.എം.എസ് ഒരു സന്ദേശത്തിന് ഒരു രൂപ, സ്റ്റിക്കറുള്ള കുട ഒന്നിന് 120 രൂപ, നെറ്റിപ്പട്ടത്തിന് 1000 രൂപ, നോട്ടീസ്- 1000 എണ്ണത്തിന് 750 രൂപ,
പോസ്റ്റര്‍ (1000 എണ്ണത്തിന് ) ഡെമ്മി 2750 രൂപ, ഡബിള്‍ ഡമ്മി 6600 രൂപ, പ്ലക്കാര്‍ഡിന് 30 രൂപ, എഴ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 5800 രൂപ, 15 പേര്‍ക്കുള്ളതിന് 8000 രൂപ, 20 പേര്‍ക്കുള്ളതിന് 10000 രൂപ, സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ മാസ്‌കിന് 30 രൂപ, മുച്ചക്രവാഹനത്തിന് ബാറ്റ ഉള്‍പ്പടെ 50 കിലോമീറ്ററിന് 1400 രൂപ, വാഹന പ്രചാരണം സ്റ്റേജില്‍ സജ്ജീകരിക്കുന്നതിന് ഒരു ദിവസത്തേക്ക് സ്‌ക്വയര്‍ ഫീറ്റിന് 5600 രൂപ, മുത്തുക്കുട ഒരു ദിവസത്തേക്ക് ഒന്നിന് 60 രൂപ, ഹോര്‍ഡിങ്സ് സ്‌ക്വയര്‍ഫീറ്റിന് 80 രൂപ, കൊടി സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ, സോഫ ഒരു ദിവസം 600 രൂപ, മേശ ഒന്നിന് 25 രൂപ, പോഡിയം ഒരു ദിവസം 300 രൂപ, ഹാള്‍ റെന്റ് 3300 രൂപ, തുണിത്തൊപ്പി ക്വാളിറ്റി കുറഞ്ഞതിന് 50 രൂപ, ക്വാളിറ്റി കൂടിയതിന് 100 രൂപ, പേപ്പര്‍ തൊപ്പി അഞ്ച് രൂപ, 1000 ലഘുലേഖയ്ക്ക് 750 രൂപ.
നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് വിലയിരുത്തുന്നതിന് ഈ നിരക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുക.