പത്തനംതിട്ട : ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലു മുന്‍സിപ്പാലിറ്റികളിലായി സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 627 സ്ഥാനാര്‍ഥികള്‍. അടൂരില്‍ 111 സ്ഥാനാര്‍ഥികളും, പത്തനംതിട്ടയില്‍ 147 സ്ഥാനാര്‍ഥികളും, തിരുവല്ലയില്‍ 186 സ്ഥാനാര്‍ഥികളും, പന്തളത്ത് 183 സ്ഥാനാര്‍ഥികളും ആണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. തിരുവല്ല മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 186 സ്ഥാനാര്‍ഥികള്‍. അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 240 ഉം പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ 310ഉം തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍ 370ഉം പന്തളം മുന്‍സിപ്പാലിറ്റിയില്‍ 314ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.
ബ്ലോക്ക് പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി
മല്ലപ്പള്ളി ബ്ലോക്കില്‍ 47 സ്ഥാനാര്‍ഥികളും, പുളിക്കീഴ് ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും കോയിപ്രം ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും, ഇലന്തൂര്‍ ബ്ലോക്കില്‍ 54 സ്ഥാനാര്‍ഥികളും, റാന്നി ബ്ലോക്കില്‍ 55 സ്ഥാനാര്‍ഥികളും, കോന്നി ബ്ലോക്കില്‍ 50 സ്ഥാനാര്‍ഥികളും, പന്തളം ബ്ലോക്കില്‍ 49 സ്ഥാനാര്‍ഥികളും പറക്കോട് ബ്ലോക്കില്‍ 59 സ്ഥാനാര്‍ഥികളും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം യോഗ്യത നേടി. പറക്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 59 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലാണ് കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളത്. 46 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്.
മല്ലപ്പള്ളിയില്‍ 87ഉം പുളിക്കീഴില്‍ 46 ഉം കോയിപ്രത്ത് 85ഉം ഇലന്തൂരില്‍ 54ഉം റാന്നിയില്‍ 106ഉം കോന്നിയില്‍ 69 ഉം പന്തളത്ത് 93ഉം പറക്കോട് 98ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.