ആലുവ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സി.പി.എം ആലുവ ടൗണ്‍ ലോക്കല്‍ കമ്മിറ്റിഅംഗം സി.വി. ജെയിംസ് പാര്‍ട്ടി വിട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തോട്ടക്കാട്ടുകരയില്‍ 24 -ാം വാര്‍ഡിലെ വോട്ടറായ സി.വി. ജെയിംസിന്റെ ഭാര്യ മേഴ്സി ജെയിംസ് സി.ഡി.എസ് വികസന കണ്‍വീനറായിരുന്നു.
ഭാര്യയ്ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ ജെയിംസ് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതെ ചിലര്‍ ഏകപക്ഷീയമായി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ജെയിംസ് രാജി സമര്‍പ്പിച്ചത്. മേഴ്സി ജെയിംസ് വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.