കൊച്ചി: കേരള കോണ്‍ഗ്രസ്(എം) മത്സരിച്ച സീറ്റുകളില്‍ മത്സരിക്കാന്‍ ആദ്യ പരിഗണന തങ്ങള്‍ക്കാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജയിച്ച സീറ്റുകളില്‍ മാത്രമല്ല അല്ലാത്ത സീറ്റുകളിലും ആ പരിഗണന വേണം. ജയസാധ്യത നോക്കി മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും പി ജെ ജോസഫ് പറഞ്ഞു. നിലവില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയെ നേരിടാന്‍ ഏറ്റവും നല്ലത് കേരള കോണ്‍ഗ്രസ് ആണ്.
യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ വിട്ടു വീഴ്ചയ്ക്ക് തയ്യാറാണെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നും എപ്പോഴും യുഡിഎഫിനൊപ്പമാണ് താന്‍ നിലകൊണ്ടിരിക്കുന്നതെന്നും മാറിയ സാഹചര്യത്തിലും അത് ഇനിയും തുടരുമെന്ന് കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയ തിനു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ എം മാണി ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം യുഡിഎഫിനൊപ്പം നിലകൊണ്ട വ്യക്തിയാണെന്നും എം പി ജോസഫ് പറഞ്ഞു.