Friday, May 3, 2024 10:09 am

തെരഞ്ഞെടുപ്പ് വീഡിയോഗ്രാഫി കരാര്‍ ; ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു വിഭാഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക് സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട വീഡിയോഗ്രാഫി കരാര്‍ നടപടികള്‍ രഹസ്യമാക്കി വെച്ച് വന്‍ അഴിമതിക്ക് കളമൊരുക്കി പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു വിഭാഗം. കേരളത്തില്‍ ഒരു ജില്ലയിലും വീഡിയോഗ്രാഫിയുടെ കരാര്‍ നടപടികള്‍ ആരംഭിച്ചതായി അറിവില്ല. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിന്റെ റിട്ടേണിഗ് ഓഫീസറായ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആണ് ജില്ലയിലെ തെരഞ്ഞെടുപ്പു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനാണ് ഓരോ മണ്ഡലത്തിലും പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന ടീമിനെ നിയോഗിക്കുന്നത്. ഒരു മണ്ഡലത്തില്‍ ഇരുപത്തി അഞ്ചോളം ടീമുകളാണ് ഉണ്ടാകുക. കൂടാതെ ജില്ലാ തലത്തിലും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും പോലീസിനും  പ്രത്യേകം ടീമുകള്‍ ഉണ്ടായിരിക്കും. ഒരുകോടിയോളം വരുന്ന തുകയാണ് വീഡിയോഗ്രാഫിക്ക് മാത്രം പത്തനംതിട്ട ജില്ലയില്‍  ചെലവിടുന്നത്. ഫൈനല്‍ ബില്‍ നല്‍കുമ്പോള്‍ ഇവയില്‍ അധികദിവസങ്ങള്‍ തിരുകിക്കയറ്റി വലിയൊരു തുക ചിലര്‍ തട്ടിയെടുക്കും. തെരഞ്ഞെടുപ്പു വിഭാഗത്തിലെ ചില ജീവനക്കാരുടെ സഹകരണത്തോടെയാണ് ഈ അഴിമതി നടക്കുന്നത്. തെരഞ്ഞെടുപ്പു ചിലവുകള്‍ക്ക് കര്‍ശനമായ ഓഡിറ്റിംഗ് ഇല്ലെന്നതാണ് ഉദ്യോഗസ്ഥരെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 1200 രൂപാ മുതല്‍ 1500 രൂപാ വരെയുള്ള നിരക്കിലാണ് വീഡിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അത് 3000 രൂപയാക്കി ഉയര്‍ത്തുകയാണ് ചിലരുടെ ലക്‌ഷ്യം. ഇതിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടറും ഇലക്ഷന്‍ ക്ലാര്‍ക്കും  അറിയാതെ ഇത്തരമൊരു അഴിമതി നീക്കം നടക്കില്ല എന്നത് വ്യക്തമാണ്.

ക്വട്ടേഷന്‍ ക്ഷണിക്കുമ്പോള്‍ അതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ തയ്യാറാക്കുന്ന കരാര്‍ നടപടിക്രമങ്ങളുടെ ഫയല്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇത് പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പു വിഭാഗത്തിലെ നോട്ടീസ് ബോര്‍ഡില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ എല്ലാ താലൂക്ക് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ ക്വട്ടേഷന്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിരിക്കണം. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന പത്രമാധ്യമങ്ങള്‍ക്ക് ഇവ നിര്‍ബന്ധമായും നല്‍കിയിരിക്കണം. എന്നാല്‍ ഇന്നലെവരെ ഇങ്ങനെ ഒരു പത്രക്കുറിപ്പ് പത്രമാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ജില്ലയിലെ ചില ഫോട്ടോഗ്രാഫി സംഘടനാ ഭാരവാഹികളുടെ കയ്യില്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് രഹസ്യമായി എത്തി. മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ആണ് ക്ഷണിക്കുന്നത്. പത്രമാധ്യമങ്ങളിലൂടെ കരാര്‍ വിവരങ്ങള്‍ പുറത്തായാല്‍ കൂടുതല്‍പേര്‍ ക്വട്ടേഷന്‍ നല്‍കുവാന്‍ എത്തും. ഇതൊഴിവാക്കി അതീവ രഹസ്യമായാണ് പഴയ തീയതിയില്‍ കരാര്‍ നടപടികള്‍ ഇന്നലെ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കിയത്. ഇന്ന് ക്വട്ടേഷന്‍ നല്‍കുവാനുള്ള അവസാന ദിവസമാണ്. ഇന്ന് തന്നെ ക്വട്ടെഷനുകള്‍ പൊട്ടിച്ച് ഉറപ്പിക്കുകയും ചെയ്യും.

ഇന്ന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ വിഭാഗത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ വീഡിയോഗ്രാഫിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസാണ്. തെരഞ്ഞെടുപ്പ് വിഭാഗം ക്ലാര്‍ക്ക്  അജിത്‌ പറഞ്ഞത് ഇപ്രകാരമാണ്. നോട്ടീസ് ഇടാന്‍ സമയം കിട്ടിയില്ലെന്നും എത്രയുംവേഗം നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെന്നുമാണ്. അതിനാല്‍ മുന്‍പ് ക്വട്ടേഷന്‍ നല്‍കിയവരില്‍ ചിലരെ വിളിച്ചു പറയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ക്വട്ടേഷന്‍ നല്‍കിയ മുഴുവന്‍ പേരോടും എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന്, കുറച്ചുപേരുടെ ക്വട്ടേഷന്‍ മാത്രമേ താന്‍ കണ്ടുള്ളൂ എന്നാണ്.

പത്തനംതിട്ടയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മ ചന്ദ്ര കുറുപ്പ് ആണ്. ഇദ്ദേഹം ഇന്ന് മീറ്റിങ്ങിലാണ്. എങ്കിലും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു. വീഡിയോഗ്രാഫി ക്വട്ടേഷന്‍ നല്‍കുവാനാണ് എന്ന് പറഞ്ഞപ്പോള്‍ ഇലക്ഷന്‍ വിഭാഗത്തിലെ ക്ലാര്‍ക്ക് അജിത്‌ ആണെന്നും അദ്ദേഹത്തിന്റെ കയ്യില്‍ ക്വട്ടേഷന്‍ നല്‍കുവാനും പറഞ്ഞു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാനസമയം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ ഇന്ന് (13) പകല്‍ മൂന്നു മണി ആണെന്ന് ഉത്തരം നല്‍കി. ക്വട്ടെഷനുകള്‍ എപ്പോള്‍ പൊട്ടിക്കും എന്ന് ചോദിച്ചപ്പോള്‍ ഇന്ന് വൈകിട്ടോ നാളെയോ ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഒന്നും കണ്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇലക്ഷന്‍ ക്ലാര്‍ക്ക് അജിത്തിനെ കാണുവാനും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളഭം ലഭിച്ചില്ല: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മുഖച്ചാർത്ത് വൈകി

0
ആറന്മുള : നിശ്ചിത സമയത്ത് കളഭം ലഭിക്കാത്തതിനെ തുടർന്ന് ആറന്മുള പാർത്ഥസാരഥി...

അമേഠിയില്‍ കോണ്‍ഗ്രസ് ഇറക്കിയ വിശ്വസ്തന്‍ ; ആരാണ് കിഷോരിലാല്‍ ശര്‍മ?

0
അമേഠി : ദിവസങ്ങൾ നീണ്ട സസ്പെൻസിന് വിരാമമിട്ട് ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും...

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...