അമേഠിയില്‍ കോണ്‍ഗ്രസ് ഇറക്കിയ വിശ്വസ്തന്‍ ; ആരാണ് കിഷോരിലാല്‍ ശര്‍മ?

For full experience, Download our mobile application:
Get it on Google Play

അമേഠി : ദിവസങ്ങൾ നീണ്ട സസ്പെൻസിന് വിരാമമിട്ട് ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും ഇന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി മത്സരിക്കുമ്പോൾ അമേഠിയിൽ കോൺ​ഗ്രസിന്റെ വിശ്വസ്തൻ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാർത്ഥി. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് ഇത്തവണ സ്മൃതി ഇറാനിക്കെതിരെ പോരാടാനിറങ്ങുന്ന കിഷോരി ലാൽ ശർമ്മ. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയും ശർമയായിരുന്നു. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റായ്ബറേലിയിലെയും അമേഠിയിലെയും പ്രധാന വ്യക്തിയാണ് കിഷോരി ലാൽ ശർമ്മ.

പഞ്ചാബ് സ്വദേശിയായ കെഎൽ ശർമ എന്ന കിഷോരി ലാൽ ശർമ 1983ലാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി അമേഠിയിൽ എത്തുന്നത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ശർമ. രാജീവ് ​ഗാന്ധിക്ക് ശേഷവും അമേഠിയിൽ തുടർന്ന അ​ദ്ദേഹം പിന്നീടിങ്ങോട്ട് മുഴുനീള കോൺ​ഗ്രസ് പ്രവർത്തകനായിരുന്നു. 1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷം അമേഠിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കിഷോരിലാൽ പ്രവർത്തിച്ചു. 1999ലെ സോണിയാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ നിർണായക പങ്ക് വഹിച്ചു. അമേഠിയിൽ വിജയിച്ചാണ് സോണിയഗാന്ധി ആദ്യമായി പാർലമെൻ്റിലെത്തിയത്. സോണിയാ ഗാന്ധി അമേഠി സീറ്റ് ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് മാറിയതിന് ശേഷം ശർമയും ഒപ്പം മാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....