ആറന്മുള : നിശ്ചിത സമയത്ത് കളഭം ലഭിക്കാത്തതിനെ തുടർന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മുഖച്ചാർത്ത് സമയത്ത് നടത്താൻ കഴിഞ്ഞില്ല. പുലർച്ചെ ക്ഷേത്ര നടതുറന്ന് നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും ശേഷമാണ് മുഖച്ചാർത്ത് നടത്തുന്നത്. മുഖച്ചാർത്ത് നടത്തുന്നതിനായി തലേദിവസം തന്നെ ദേവസ്വം ഉദ്യോഗസ്ഥർ ജീവക്കാർക്ക് ചന്ദന മുട്ടികൾ കൈമാറും. അത്താഴപൂജക്കുശേഷം ചന്ദനമുട്ടി അരച്ചാണ് അടുത്ത ദിവസത്തേക്കുള്ള കളഭം തയ്യാറാക്കുന്നത്. ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന വ്യാഴാഴ്ച മുഴുക്കാപ്പ് വഴിപാട് നടത്തുന്നതിനും ഇത് കണ്ടുതൊഴുന്നതിനും ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മാത്രമല്ല മുഴുക്കാപ്പ് വഴിപാടിനായി ബുക്കുചെയ്ത് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമെ അവസരം ലഭിക്കു. ഇത്തരത്തിൽ വഴിപാട് നടത്താൻ എത്തിയവർക്കാണ് ഇന്നലെ ക്ഷേത്രത്തിൽ ദുരനുഭവം ഉണ്ടായത്. വഴിപാട് നടത്താൻ ചന്ദനം ഇല്ലെന്ന് മനസ്സിലായതോടെ വഴിപാടുകാരും ഭക്തരും ദേവസ്വം ജീവനക്കാരെ സമീപിച്ചെങ്കിലും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഇത് ഭക്തരിൽ കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്നാണ് ചന്ദനമുട്ടി എത്തിച്ച് അരയ്ക്കാൻ ആരംഭിച്ചത്. ഭക്തരുടെ പ്രതിഷേധത്തിനിടെ വൈകി പിന്നീട് ചാർത്തുകൾ പൂർത്തിയാക്കി വഴിപാടുകാർക്ക് ദർശനത്തിന് അവസരം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























