കോന്നി എൻ എസ് എസ് കോളേജിൽ തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നാമനിർദേശ പത്രികസമർപ്പണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരും വിദ്യാർത്ഥികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് എം ജി സർവകലാശാല അംഗീകാരത്തിൽ പ്രവർത്തിക്കുന്ന കോന്നി എൻ എസ് എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് തത്കാലികമായി നിർത്തിവെച്ചു. എസ് എഫ് ഐ, കെ എസ് യു, എ ബി വി പി തുടങ്ങിയ യുണിയനുകൾ ആണ് കോളേജിൽ മത്സരിച്ചത്. അഞ്ചാം തീയതി ഉച്ചക്ക് ഒരു മണിക്കും ഒന്നരക്കും ഇടയിൽ ആയിരുന്നു സ്ഥാനാർഥികൾക്ക് കോളേജ് അധികൃതർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കുവാൻ ഉള്ള സമയം. എന്നാൽ മറ്റ് രണ്ട് വിദ്യാർത്ഥി സഘടനകളും നാമ നിർദേശ പത്രിക പറഞ്ഞ സമയത്ത് തന്നെ സമർപ്പിച്ചപ്പോൾ എസ് എഫ് ഐ രണ്ട് മണിക്ക് ശേഷമാണ് സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചപ്പോൾ ഒന്നരയോടെ ആണ് തങ്ങൾക്ക് നാമനിർദേശ പത്രിക ലഭിച്ചത് എന്നായിരുന്നു എസ് എഫ് ഐ പ്രതിനിധികളുടെ മറുപടി. എന്നാൽ കോളേജ് അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് കോളേജ് അധികൃതരും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടാവുകയും തെരഞ്ഞെടുപ്പ് നടത്തുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് കോളേജ് അധികൃതർ മഹാത്മഗാന്ധി യൂണിവേഴ്സിറ്റി അധികൃതരോട് വിഷയം ധരിപ്പിച്ച് അനുമതി വാങ്ങിയ ശേഷം തെരഞ്ഞെടുപ്പ് തത്കാലികമായി നിർത്തി വെക്കുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം : അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ...

ബിജെപി സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ല, അച്ചടക്ക നടപടി ആഭ്യന്തര കാര്യം : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...