പത്തനംതിട്ട : അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഒക്ടോബർ 10 മുതൽ 15 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുവാൻ തീരുമാനിച്ചു. 5 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഒരു മണ്ഡലത്തിൽ 2 ദിവസമെങ്കിലും പദയാത്രയിൽ തിരെഞ്ഞെടുക്കപ്പെട്ട വോളണ്ടിയൻമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും പങ്കെടുക്കുന്നതാണ്. 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ പരിപാടി വൻ വിജയമാക്കുന്നതിന് ജില്ലയിൽ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചതായി യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മനും കൺവീനർ എ.ഷംസുദീനും അറിയിച്ചു.
1.അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക.
2.എ.ഐ ക്യാമറ, കെ – ഫോൺ അഴിമതി ഇടപാടുകൾ അന്വേഷിക്കുക.
3.മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നു വന്ന മാസപ്പടി അഴിമതിയെക്കുറിച്ച് അന്വേഷിക്കുക.
4.പോലീസിന്റെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക.
5.ക്രമസമാധാന തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക.
6.അധോലോക സംഘങ്ങളുടേയും ലഹരി മാഫിയയുടേയും അക്രമങ്ങൾ അവസാനിപ്പിക്കുക.
7.രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക.
8.റേഷൻ വിതരണത്തിലെ സ്തംഭനം അവസാനിപ്പിക്കുക.
9.സപ്ലൈക്കോ അടച്ചു പൂട്ടൽ തടയുക.
10.കർഷകരോട് കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കുക.
11.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരെയും കൃഷിയേയും സംരക്ഷിക്കുകയും നെല്ല്, നാളികേര റബർ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുകയും ചെയ്യുക.
12.കെ എസ്ആർടിസിയെ അടച്ചു പൂട്ടലിൽ നിന്നും രക്ഷിക്കുക.
13.ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി പരിഹരിക്കുക. സർവ്വകലാശാലകളിലെ നിയമനങ്ങൾ രാക്ഷ്ട്രീയ വിമുക്ത മാക്കുക.
14.പി.എസ്.സി നിയമനം മരവിപ്പിച്ചു നടത്തുന്ന കരാർ നിയമനങ്ങൾ. അവസാനിപ്പിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യു ഡി എഫ് പത്തനംതിട്ടാ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 15 വരെ ജില്ലയിലുടനീളം പദയാത്ര സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























