എയർ ഇന്ത്യയുടെ വമ്പൻ ഓഫർ ഇന്നവസാനിക്കും ; ബുക്ക് ചെയ്യണ്ടത് എങ്ങനെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര യാത്രക്കാർക്കായി അവതരിപ്പിച്ച പ്രത്യേക ഓഫർ ഇന്ന് അവസാനിക്കും. ഓഫർ പ്രകാരം, എയർ ഇന്ത്യയുടെ ‘ഫ്ലൈ എയർ ഇന്ത്യ സെയിൽ’ വഴി ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ് ലഭിക്കും. എല്ലാ ഇന്ത്യ-യുഎസ് റൂട്ടുകളിലും ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും ആകർഷകമായ നിരക്കുകളാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച സെയിൽ ഒക്ടോബർ 5 വരെ മാത്രമേ ലഭ്യമാകുകയുള്ളു. ഒക്ടോബർ 1 നും ഡിസംബർ 15 നും ഇടയിലുള്ള യാത്രയ്ക്കായാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

ഇക്കണോമി ക്ലാസ് നിരക്കുകൾ വൺവേയ്ക്ക് 42,999 മുതലും മടക്കയാത്ര നിരക്കുകൾ 52,999 മുതലുമാണ്. അതായത് രണ്ടുംകൂടി 95998  രൂപ മാത്രം. ഓൾ പ്രീമിയം ഇക്കോണമി നിരക്കുകൾ വൺവേയ്ക്ക് 79,999 മുതലും മടക്കയാത്ര നിരക്കുകൾ  1,09,999 മുതലും ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് എന്നിങ്ങനെ വിവിധ ഫ്ലൈറ്റുകൾ എയർ ഇന്ത്യയ്ക്കുണ്ട്. ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്ക്, നെവാർക്ക് (ന്യൂജേഴ്‌സി), വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നീ അഞ്ച് അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 47 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...