തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ ; സി.പി.ഐ ക്ക് അടൂരില്‍ മണ്ഡലം സെക്രട്ടറിയില്ല

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ സി.പി.ഐ സ്ഥാനാര്‍ഥി മത്സരിക്കുന്ന അടൂരില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിയെ തീരുമാനിക്കാന്‍ വൈകുന്നു. 2025 ഓഗസ്റ്റിലാണ് പാര്‍ട്ടി മണ്ഡലം സമ്മേളനം നടന്നത്. ഈ സമയത്ത് സംസ്ഥാന – ജില്ലാ നേതൃത്ത്വങ്ങള്‍ കെ.ആര്‍ ശങ്കരനാരായണന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ അന്നത്തെ മണ്ഡലം സെക്രട്ടറി എഴംകുളം നൗഷാദിന്റെ പേര് കൂടി ഉയര്‍ന്നുവന്നതോടെ സെക്രട്ടറി തീരുമാനം നീട്ടി വെക്കേണ്ടി വന്നു.

തുടര്‍ന്ന് സി.പി.ഐയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവ് മുണ്ടപ്പള്ളി തോമസിന് സെക്രട്ടറിയുടെ ചുമതല നല്‍കി. ഇപ്പോള്‍ ഡി.സജിക്കാണ് ചുമതല. സമ്മേളനം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മണ്ഡലം സെക്രട്ടറിയെ തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സി.പി.ഐ ക്ക് തീരുമാനിച്ച സീറ്റ് എന്ന നിലയില്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണുള്ളത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ്‌ തന്നെ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഈ തിരഞ്ഞെടുപ്പും സി.പി.ഐ ക്ക് അടൂരില്‍ മണ്ഡലം സെക്രട്ടറി ഇല്ലാതെ കടന്നുപോകേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...