തിരഞ്ഞെടുപ്പുബോണ്ട് ; വിവരങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയ ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങിയെന്നും ഇതില്‍ 22,030 എണ്ണം പാര്‍ട്ടികള്‍ പണമാക്കി മാറ്റിയെന്നും എസ്.ബി.ഐ. ബാക്കിയുള്ള ബോണ്ടുകള്‍ അനുവദനീയ കാലാവധിയായ 15 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയെന്നും ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറിയെന്നുകാട്ടി എസ്.ബി.ഐ. ബുധനാഴ്ച സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ചൊവ്വാഴ്ച പ്രവൃത്തിസമയത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന കോടതിയുത്തരവ് പാലിച്ചെന്നും എസ്.ബി.ഐ. ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

എസ്.ബി.ഐ. കൈമാറിയ വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച പരസ്യപ്പെടുത്തും. വൈകീട്ട് അഞ്ചിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. ബോണ്ട് വാങ്ങിയവരുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ പ്രത്യേകം ഫയലുകളായാണ് ബാങ്ക് തിരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയത്. എല്ലാ വിവരങ്ങളും സമയബന്ധിതമായി പുറത്തുവിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....