ടാറ്റയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു ; അന്വേഷിക്കുമെന്ന് കമ്പനി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടാറ്റയുടെ ജനകീയമായ ഇലക്‌ട്രിക് കാര്‍ നെക്‌സണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്‌ട്രിക് കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച്‌ ടാറ്റ അന്വേഷണം തുടങ്ങി. മുംബൈയിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാഹനത്തിന്റെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഏറ്റവും വില്‍ക്കുന്ന ഇലക്‌ട്രിക് കാറാണ് ടറ്റ നെക്‌സോണ്‍. പ്രതിമാസം 2500 മുതല്‍ 3000വരെ കാറുകള്‍ വിറ്റുപോവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്കു തീപിടിച്ച സംഭവങ്ങള്‍ അടുത്തിടെ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...