എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ : വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ എന്‍.പി.ആര്‍ മതിയെന്ന് കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി കെ.എസ്.ഇ.ബി എന്‍.പി.ആറും ഉള്‍പ്പെടുത്തി. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. റഗുലേറ്ററി കമ്മീഷന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളിലാണ് എന്‍.പി.ആര്‍ കാര്‍ഡും ഇടം പിടിച്ചത്. കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ പുതിയ അപേക്ഷ സംബന്ധിച്ച ഭാഗത്തെ സ്റ്റെപ് 1 ല്‍ ഇത് കാണാം.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‍പോര്‍ട്ട്, ഡ്രൈവിംഗ്  ലൈസന്‍സ് എന്നിവക്കൊപ്പമാണ് എന്‍.പി.ആര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ലെ കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമായാണ് എന്‍.പി.ആര്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയതെന്നാണ് കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര‍് ആവര്‍ത്തിക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബി എന്‍.പി.ആര്‍ കാര്‍ഡിനെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...