ഇരുട്ടിലായ ചെങ്ങന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് താഴെ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് തെക്ക് മേൽപ്പാലത്തിനു താഴെ രാത്രി കാലങ്ങളിൽ ഉണ്ടായിരുന്ന വെളിച്ച കുറവിന് പരിഹാരമാകുന്നു. മഴക്കാലത്ത് മേൽപ്പാലത്തിന്‍റെ അടിവശത്തുണ്ടാകുന്ന വെള്ളക്കെട്ടും സമീപത്തെ വഴിവിളക്കുകളുടെ വെളിച്ചം പാലത്തിന് അടിയിലേക്ക് എത്താത്തതിനാലും ഉണ്ടാകുന്ന ഇരുട്ടും  കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ശ്രിഷ്ടിച്ചിരുന്നു. മേല്‍പ്പാലത്തിന് താഴെ വെളിച്ചം ലഭിക്കത്തക്ക രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് 25 -ാം വാർഡ് കൗൺസിലർ കെഎസ്ഇബിയെ സമീപിച്ചിരുന്നു. എന്നാൽ ഇവിടെ ലൈറ്റുകൾ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

തുടർന്ന് കൗൺസിലർ സിനിബിജു റെയിൽവേ അധികൃതർക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. പിന്നീട് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി  ചെയർമാൻ പി.കെ കൃഷ്ണദാസ്  ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ഈ വിവരം അദ്ദേഹത്തിന്‍റ് ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടർന്ന് കൂടിയ ശബരിമല അവലോകന യോഗത്തിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി റെയിൽവേ മേൽപ്പാലത്തിന് താഴെ ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിക്കുയും ഇന്നലെ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...