കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ’ : വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : പൂർണമായി വൈദ്യുതീകരിച്ച കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇലക്ട്രിക് ലോക്കോ ഓടിക്കുന്നതിനാവശ്യമായ വൈദ്യുതി എത്രയും വേഗം ലഭ്യമാക്കുമെന്നു കെഎസ്ഇബിയുടെ ഉറപ്പ്. കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ ട്രാക് സബ് സ്റ്റേഷനിൽ അടിപ്പാത കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിൽ വരുന്ന കാലതാമസം സംബന്ധിച്ച് കൊട്ടാരക്കര വൈദ്യുതി ഭവനിൽ നടന്ന ചർച്ചയിൽ കൊല്ലം – ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കാണ് അധികൃതർ ഉറപ്പ് നൽകിയത്. കൊല്ലം – ചെങ്കോട്ട വിരുദൂനഗർ പാതയിലെ മറ്റെല്ലാ ട്രാക്‌ഷൻ സബ് സ്റ്റേഷനുകളിലും വൈദ്യുതി എത്തിയിട്ടും ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ പുനലൂർ ട്രാക്‌ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി നൽകിയില്ല.

വൈദ്യുതി എത്തിക്കുന്നതിന് റെയിൽവേ കെഎസ്ഇബിക്ക് 28.75 കോടി രൂപ മുൻകൂറായി നൽകിയിരുന്നു. നിലവിൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഈ റൂട്ടിൽ ഇലക്ട്രിക് ലോക്കോകൾ ഓടുന്നത്. കൊട്ടാരക്കര ട്രാൻസ്മിഷൻ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ എം.ചന്ദ്രൻ വിളിച്ച യോഗത്തിലാണു തീരുമാനം. പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് രക്ഷാധികാരി എൻ.ബി. രാജഗോപാൽ, പ്രസിഡന്റ് എൻ.ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...