കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ പാനീയങ്ങള്‍ ; അറിയാം…

For full experience, Download our mobile application:
Get it on Google Play

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ അഥവാ കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാൻ സഹായിക്കുന്ന ചില പാനീയങ്ങളെ നമുക്ക് പരിചയപ്പെടാം…

1. പൈനാപ്പിള്‍- ചീര ജ്യൂസ്
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീരയും, ‘ബ്രോംലൈന്‍’ എന്ന ഡൈജസ്റ്റീവ് എൻസൈം അടങ്ങിയ പൈനാപ്പിളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ പൈനാപ്പിള്‍, ചീര, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് പാനീയം കുടിക്കാം. കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ ഈ പാനീയം സഹായിക്കും.

2. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3. ബീറ്റ്റൂട്ട് ജ്യൂസ്
വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാന്‍ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...