റാന്നിയില്‍ വാഹന യാത്രക്കാര്‍ക്ക് കെണിയായി വൈദ്യുതി തൂണുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : തടികൾക്കൊപ്പം വാഹന യാത്രക്കാര്‍ക്ക് കെണിയായി വൈദ്യുതി തൂണുകളും. റോഡുകളുടെ വശങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന തൂണുകളാണ് ഭീഷണിയാകുന്നത്. റാന്നി താലൂക്കിലെ മിക്ക റോഡുകളിലും കോൽ തടികളും തടി കഷണങ്ങളും ഇറക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഇറക്കിയിട്ട തടികളും നീക്കിയിട്ടില്ല. വാഹന യാത്രക്കാർക്കു വിനയായി അവ ടാറിങ്ങിനോടു ചേർന്നു കിടക്കുകയാണ്. സ്ഥിരമായി തടികൾ ഇറക്കുന്നതിനാൽ വശങ്ങൾ ചെളിക്കുഴിയായി മാറുകയാണ്. ഇതിനു പുറമേയാണ് വൈദ്യുതി തൂണുകൾ വശങ്ങളിൽ ഇറക്കുന്നത്.

കെഎസ്ഇബി റാന്നി നോർത്ത്, സൗത്ത്, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നീ സെക്‌ഷനുകളിൽ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി വൈദ്യുതി തൂണുകൾ ഇറക്കിയിടുന്നുണ്ട്. ജീവനക്കാരുടെ സൗകര്യാർഥം അവ വിവിധ റോഡുകളുടെ വശങ്ങളിലാണ് ഇറക്കുന്നത്. സെക്‌ഷനുകളിൽ യാഡ് ഇല്ലാത്തതിനാൽ റോ‍ഡിന്റെ വശങ്ങളാണ് ഉപയോഗിക്കുന്നത്. ടാറിങ്ങിനോടു ചേർന്നാണ് കോൺക്രീറ്റ്, ഇരുമ്പ് തൂണുകൾ ഇറക്കുന്നത്. വശം ചേർക്കുന്ന വാഹനങ്ങൾ അവയിൽ ഇടിച്ചു കയറാനുള്ള സാധ്യത കൂടുതലാണ്. മാസങ്ങളോളം തൂണുകൾ കിടക്കുന്നതിനാൽ എപ്പോഴും അപകട സാധ്യത നിലനിൽക്കുന്നു. റോഡിലെ തടസ്സങ്ങൾ നീക്കാൻ പിഡബ്ല്യുഡി ഇടപെടുന്നുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...