ഇച്ചാക്കയ്ക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്കയും ലാലേട്ടനും. ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമാനതകൾ ഇല്ലാത്തതാണ്. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ മലയാളികൾ അത് കണ്ടിട്ടുള്ളതുമാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്കയെന്നാണ് മോഹൻലാലും വിളിക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 73-ാം പിറന്നാളിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റ്. അതേസമയം മോഹൻലാലും മമ്മൂട്ടിയും വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇരുവർക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. അമ്പതിലധികം സിനിമകളിൽ ഇതിനോടകം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...