ഇലക്ട്രിക് റോയൽ എൻഫീൽഡ് നവംബർ 4ന്

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം നവംബർ 4ന് വിപണിയിലെത്തും. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ബൈക്കിന്റെ അവസാന ഘട്ട പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. പുതിയ ബൈക്ക് പാരച്യൂട്ടിൽ ഇറക്കുന്നതുപോലുള്ള ടീസർ വിഡിയോ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു. നിലവിൽ വിപണിയിലുള്ള ഇലക്ട്രിക് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി റെട്രോ ലുക്കിലായിരിക്കും റോയൽ എൻഫീൽഡിന്റെ ബൈക്ക്. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങിയവയുണ്ടാകും.

അധികം വലുപ്പമില്ലാത്ത രൂപത്തിലുള്ള സിറ്റി മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ആദ്യം പുറത്തിറക്കുക. ബൈക്കിന്റെ റേഞ്ച്, ബാറ്ററി, മറ്റ് പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽ‍ഡ് നിക്ഷേപിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വർഷം ആദ്യം പ്രൊഡക്‌ഷൻ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യൻ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചർ എസ്‍‌എലിന്റെ 10.35 ശതമാനം ഓഹരി റോയൽ എൻഫീൽഡ് സ്വന്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...