വീണ്ടും വിപ്ലവം, 250 കിമീ മൈലേജുമായി ഒരു സ്‍കൂട്ടര്‍

For full experience, Download our mobile application:
Get it on Google Play

ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിരവധി കമ്പനികളാണ്  ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‍കൂട്ടറാണ് എത്തിയിരിക്കുന്നത്.

സ്‍കൂട്ടറിന്‍റെ അടിസ്ഥാന വേരിയന്റിന് 69,900 രൂപയാണ്​ എക്സ്ഷോറൂം വിലയെന്നും ഉയര്‍ന്ന വേരിയന്‍റിന് ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ്​ കമ്പനി അവകാശപ്പെടുന്നതെന്നും കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആധുനിക സംവിധാനങ്ങളും ഫ്രീഡത്തിൽ കമ്പനി നല്‍കിയിട്ടുണ്ട്​. ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, പാർക്കിങ്​ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിനുള്ള റിവേഴ്​സ്​ മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്​, വീൽ ലോക്​, ആൻറി-തെഫ്റ്റ് അലാറം, എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയും സ്‍കൂട്ടറില്‍ ഉണ്ട്​. മുൻവശത്ത് ഒരു ഡിസ്​കും പിന്നിൽ ഒരു ഡ്രമ്മും ആണ് ബ്രേക്കിംഗ്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ.

മൊത്തം നാല് വകഭേദങ്ങളും 12 കളർ ഓപ്ഷനുകളുമാണ്​ സ്‍കൂട്ടര്‍ എത്തുന്നത്. വിവധതരം ബാറ്ററികളിലും മോ​ട്ടോറുകളിലും ഒകായ ഇ.വികൾ ലഭ്യമാണ്​. 250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്​. ഫ്രീഡത്തിന് 25 കിലോമീറ്റർ വേഗത നൽകാൻ ഈ മോട്ടോറിന് കഴിയും. ഈ സ്​കൂട്ടറിന് 70-80 കിലോമീറ്റർ റൈഡിങ്​ റേഞ്ചും ലഭിക്കും. ഒരു ഹൈ സ്​പീഡ് വേരിയൻറും 250 കിലോമീറ്റർ റേഞ്ചുള്ള വേരിയൻറും ഫ്രീഡത്തിനുണ്ടാകും. 48 വോൾട്ട് 30 എ.എച്ച്​ ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. മറുവശത്ത് ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ്​ ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ എടുക്കും.

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാന്റിലാണ്​ ഒകായ ഫ്രീഡം നിർമിക്കുന്നത്​. 14 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒകായ ലക്ഷ്യമിടുന്നതാണ്​ കമ്പനി അധികൃതർ പറയുന്നു. നിലവിൽ ഒകായയുടെ വാഹനനിരയിൽ മൂന്ന് ഇലക്ട്രിക് സ്​കൂട്ടറുകൾ ഉണ്ട്. ഫ്രീഡത്തിനെ ക്കൂടാതെ അവിയോൺ ​ഐക്യൂ സീരീസ്​, ക്ലാസിക് ഐക്യു സീരീസ്​ എന്നിവയാണ്​ മറ്റുള്ളവ.  കമ്പനിക്ക് രാജ്യത്തുടനീളം നിലവില്‍ 120 ഡീലർഷിപ്പുകളുണ്ട്. 800 എണ്ണം കൂടി തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...