ഇ​ല​ക്‌ട്രി​ക്ക​ല്‍​സ് ആ​ന്‍​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ന്‍​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തിലെ തട്ടിപ്പ് ; മുഖ്യപ്രതികള്‍ അറസ്റ്റില്‍​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജി​ല്ല ഇ​ല​ക്‌ട്രി​ക്ക​ല്‍​സ് ആ​ന്‍​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ന്‍​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്റെ മ​റ​വി​ല്‍ നാ​ല​ര​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ല്‍ സ​ഹ​ക​ര​ണ​സം​ഘം ഓ​ണ​റ​റി സെ​ക്ര​ട്ട​റി ലേ​ഖ പി ​നാ​യ​രെ​യും ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​റി​നെ​യും ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ​യും സ​ഹ​ക​ര​ണ​സം​ഘം അ​സി.​ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും പു​ന്ന​പു​രം ക്ഷേ​ത്ര​ഭാ​ഗ​ത്തു​വെ​ച്ച്‌ പോലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​യ മു​രു​ക​ന്‍, പി.​പ്രീ​തി, അ​ജി​ത്ത് സ​ലീം, ജി.ശ്രീ​കു​മാ​ര്‍, എ​ല്‍.​ശ്രീ​പ​തി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം.

2013 മു​ത​ല്‍ ത​ക​ര​പ്പ​റ​മ്പ് കൊ​ച്ചാ​ര്‍ റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്ല ഇ​ല​ക്‌ട്രി​ക്ക​ല്‍സ് ആ​ന്‍ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ന്‍സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ മ​റ​വി​ല്‍ ഓ​ണ​റ​റി സെ​ക്ര​ട്ട​റി ലേ​ഖ പി ​നാ​യ​രും ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​റും ചേ​ര്‍​ന്ന് 1,05,21,291 രൂ​പ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​റു​പേ​ര്‍ ചേ​ര്‍​ന്ന് 3,57,11,832 രൂ​പ ത​ട്ടി​യെ​ന്നു​മാ​ണ് അ​സി.​ര​ജി​സ്ട്രാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്. പ്ര​തി​മാ​സ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി ലേ​ഖ​യും കൃ​ഷ്ണ​കു​മാ​റും ചേ​ര്‍​ന്ന് 80,30,00 രൂ​പ വെ​ട്ടി​ച്ചു. സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും നി​ക്ഷേ​പ​ക​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ 2,24,483 രൂ​പ ലേ​ഖ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. പെ​ന്‍​ഷ​ന്‍ സ​മ്പാ​ദ്യ​വും പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി ക​രു​തി​വെ​ച്ച പ​ണ​വും സം​ഘ​ത്തി​ല്‍ നി​ക്ഷേ​പി​ച്ച​വ​രാ​ണ് വ​ഞ്ചി​ത​രാ​യ​വ​രി​ല്‍ ഏ​റെ​യും.

ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​തെ ലേ​ഖ പി ​നാ​യ​ര്‍ സ്വ​ന്തം പേ​രി​ലും ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​റി​ന്റെ പേ​രി​ലും 2,42,025രൂ​പ​യും അ​ക്ഷ​യ നി​ധി​യു​ടെ പേ​രി​ല്‍ 1,51,033 രൂ​പ​യും ത​ട്ടി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. സ്ഥി​ര നി​ക്ഷേ​പ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് സ്ഥി​ര നി​ക്ഷേ​പ വാ​യ്പ ന​ല്‍​കി​യ​താ​യി ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി ര​ണ്ട​ര​ല​ക്ഷം ത​ട്ടി. സ​ര്‍​ക്കാ​ര്‍ ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി സം​ഘ​ത്തി​ലേ​ക്ക് 11 താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും 10 ക​ല​ക്​​ഷ​ന്‍ ഏ​ജ​ന്‍​റു​മാ​രെ​യും നി​യ​മി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്ക് 19,58,310 രൂ​പ​യാ​ണ് ശ​മ്പള​മാ​യി ന​ല്‍​കി​യ​ത്. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ ഈ ​ശ​മ്പളം 18 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും അ​സി.​ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ഇ​രു​വ​രെ​യും പോലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

0
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്....

സംഭാവനക്കൊള്ള ആരോപണത്തിന് പിന്നാലെ സിസിടിവി മാറ്റം; ബദരിനാഥിൽ ദുരൂഹത

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിച്ചതില്‍ ദുരൂഹത....

വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

0
അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ...

രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ...