മു​ള​കു​പൊ​ടി വി​ത​റി ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന : മു​ള​കു​പൊ​ടി വി​ത​റി ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി 2,57,500 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. പു​റ്റ​ടി​യി​ലെ ന്യൂ​മ​രി​യ ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി​യാ​ണ് 2,57,500 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന മോ​ഷ​ണം പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്. വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ഒ​രു​ഗ്രാം ത​ങ്ക​ത്തി​ല്‍ പൊ​തി​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യാ​യ അ​മ്പല​മേ​ട് അ​ഞ്ച​നാ​ട്ട് സാ​ജ​ന്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​തി​ന്നാ​ല്‍ ന​ഷ്ട​പ്പെ​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച ജ്വ​ല്ല​റി അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ഇ​വി​ടെ വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രാ​ണ് താ​ഴ് അ​റു​ത്തി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് ഉ​ട​മ​യെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് വ​ണ്ട​ന്മേ​ട് പോ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജ്വ​ല്ല​റി​യി​ലാ​കെ മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...