വൈദ്യുതികരാര്‍ ജീവനക്കാരന്‍ ഇലക്‌ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : വൈദ്യുതികരാര്‍ ജീവനക്കാരന്‍ ഇലക്‌ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം കമ്പടവിശ്വനാഥ് നഗറിലെ പണ്ടാരിനാഥന്റെ മകന്‍ ഗണേശനാ(28)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുളിയാര്‍ പഞ്ചായത്തിലെ ബേപ്പില്‍ വൈദ്യുതിപോസ്റ്റില്‍ കയറിയ ഉടനെ ഗണേശന്‍ തെറിച്ചുവീഴുകയായിരുന്നു. ഷോക്കേറ്റതിനെ തുടര്‍ന്നാണ് ഗണേശന്‍ തെറിച്ചുവീണതെന്ന് സംശയിക്കുന്നു.

ഇലക്‌ട്രിക് പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കോഴിക്കോട്ടെ കെല്‍കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഗണേശന്‍. മുളിയാര്‍ പഞ്ചായത്തിന് കീഴില്‍ പോസ്റ്റുകള്‍ നന്നാക്കുന്ന ജോലിയുടെ കരാര്‍ ഗണേശന്‍ ഏറ്റെടുത്തിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗണേശന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരാഴ്ച മുമ്പാണ് മുളിയാറിലെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

0
കൊച്ചി: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി. സുരക്ഷാ ജീവനക്കാരുടെ...