കോന്നിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ എസ് അര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്റെ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാല് തവണയോളമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷങ്ങളും ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ പുറത്ത് നിന്ന് എത്തുന്ന സംഘങ്ങളും ഇവിടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് വിവിധ ആവശ്യങ്ങള്‍ക്കായി കോന്നിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും കോന്നിയിലെ വ്യാപാരികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം തുടരുമ്പോഴും പോലീസ് നോക്കുകുത്തിയായി തുടരുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മുന്‍പ് കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു എങ്കിലും പിന്നീട് ഇതുണ്ടായില്ല. കോന്നിയിലെ ഇത്തരം വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ തടഞ്ഞില്ലെങ്കില്‍ വലിയ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...