Wednesday, May 7, 2025 10:30 am

സംസ്ഥാനത്ത് വൈദ്യുതോപഭോഗം ശരവേഗത്തിൽ കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുകയും ചൂട് അസഹനീയമാകുകയും ചെയ്തതിനൊപ്പം തെരഞ്ഞെടുപ്പ് രംഗം കൂടി സജീവമായതോടെ വൈദ്യുതോപഭോഗം കുതിക്കുന്നു. 81.3759 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ആകെ ഉപയോഗിച്ചു. ഇതിൽ 30.4237 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ആഭ്യന്തര ഉല്പാദനമാണ്. പുറത്ത് നിന്ന് 50.9522 ദശലക്ഷം യൂണിറ്റ് വൈദ്യുതിയെത്തിച്ചു. ഈ മാസം ആദ്യവാരം മുതൽ ശരാശരി വൈദ്യുതോപഭോഗം 80. 5421 ദശലക്ഷം യൂണിറ്റ് ആണ്.

ഈ വർഷം കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വൈദ്യുതോപഭോഗം കെഎസ്ഇബിയുടെ സ്റ്റേറ്റ്‌ലോഡ് ഡിസ്പാച്ച് സെന്റർ രേഖപ്പെടുത്തിയത്. 81.847 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു അന്നത്തെ ആകെ ഉപഭോഗം. തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാകുന്നതോടുകൂടി വൈദ്യുതോപഭോഗം പുതിയ റെക്കോർഡിലേക്ക് എത്തിയേക്കും. 2019ലെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനമായ മെയ് 23ന് രേഖപ്പെടുത്തിയ 88.3 ദശലക്ഷം യൂണിറ്റാണ് നിലവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗം.

സംസ്ഥാനത്ത് വൈദ്യുതോപഭോഗം വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുത ഉല്പാദനം വർധിപ്പിക്കാൻ കെഎസ്ഇബി നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോല്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കിയിൽ ശരാശരി വൈദ്യുതോല്പാദനം 12.096 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ മാത്രം 14.003 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. അതായത് സംസ്ഥാനത്തെ വൈദ്യുതോല്പാദനത്തിൽ പകുതിയും ഇടുക്കിയിൽ നിന്നാണ്. ശബരിഗിരി പദ്ധതിയിൽ നിന്ന് 3.9425 ഉം കുറ്റ്യാടി പദ്ധതിയിലൂടെ 2.1805ഉം ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉല്പാദിപ്പിച്ചു.

സംസ്ഥാനത്തെ ഡാമുകളിലാകെ 61 ശതമാനം ജലമാണ് അവശേഷിക്കുന്നത്. 2539.751 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിലെല്ലാമായി ഉള്ളത്. ഇടുക്കി 58 ശതമാനം, പമ്പ 73, ഷോളയാർ 76, ഇടമലയാർ 53, കുണ്ടള 95, മാട്ടുപ്പെട്ടി 69, പൊന്മുടി 51, നേര്യമംഗലം 50, ലോവർ പെരിയാർ 48 ശതമാനം എന്നിങ്ങനെയാണ് ഡാമുകളിലെ ജലശേഖരം. ഈ മാസം 90 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഡാമുകളിൽ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്താണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോക് ഡ്രില്ല് : ജില്ലയിൽ ‌ഏഴ് ഇടങ്ങളിൽ ഇന്ന് സൈറൺ മുഴങ്ങും

0
പത്തനംതിട്ട : ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷസാദ്ധ്യത കണക്കിലെടുത്ത്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്....

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ...

ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍

0
ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം...