സംസ്ഥാനത്ത് വൈദ്യുതോപഭോഗം ശരവേഗത്തിൽ കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുകയും ചൂട് അസഹനീയമാകുകയും ചെയ്തതിനൊപ്പം തെരഞ്ഞെടുപ്പ് രംഗം കൂടി സജീവമായതോടെ വൈദ്യുതോപഭോഗം കുതിക്കുന്നു. 81.3759 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ആകെ ഉപയോഗിച്ചു. ഇതിൽ 30.4237 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ആഭ്യന്തര ഉല്പാദനമാണ്. പുറത്ത് നിന്ന് 50.9522 ദശലക്ഷം യൂണിറ്റ് വൈദ്യുതിയെത്തിച്ചു. ഈ മാസം ആദ്യവാരം മുതൽ ശരാശരി വൈദ്യുതോപഭോഗം 80. 5421 ദശലക്ഷം യൂണിറ്റ് ആണ്.

ഈ വർഷം കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വൈദ്യുതോപഭോഗം കെഎസ്ഇബിയുടെ സ്റ്റേറ്റ്‌ലോഡ് ഡിസ്പാച്ച് സെന്റർ രേഖപ്പെടുത്തിയത്. 81.847 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു അന്നത്തെ ആകെ ഉപഭോഗം. തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാകുന്നതോടുകൂടി വൈദ്യുതോപഭോഗം പുതിയ റെക്കോർഡിലേക്ക് എത്തിയേക്കും. 2019ലെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനമായ മെയ് 23ന് രേഖപ്പെടുത്തിയ 88.3 ദശലക്ഷം യൂണിറ്റാണ് നിലവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗം.

സംസ്ഥാനത്ത് വൈദ്യുതോപഭോഗം വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുത ഉല്പാദനം വർധിപ്പിക്കാൻ കെഎസ്ഇബി നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോല്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കിയിൽ ശരാശരി വൈദ്യുതോല്പാദനം 12.096 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ മാത്രം 14.003 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. അതായത് സംസ്ഥാനത്തെ വൈദ്യുതോല്പാദനത്തിൽ പകുതിയും ഇടുക്കിയിൽ നിന്നാണ്. ശബരിഗിരി പദ്ധതിയിൽ നിന്ന് 3.9425 ഉം കുറ്റ്യാടി പദ്ധതിയിലൂടെ 2.1805ഉം ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉല്പാദിപ്പിച്ചു.

സംസ്ഥാനത്തെ ഡാമുകളിലാകെ 61 ശതമാനം ജലമാണ് അവശേഷിക്കുന്നത്. 2539.751 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിലെല്ലാമായി ഉള്ളത്. ഇടുക്കി 58 ശതമാനം, പമ്പ 73, ഷോളയാർ 76, ഇടമലയാർ 53, കുണ്ടള 95, മാട്ടുപ്പെട്ടി 69, പൊന്മുടി 51, നേര്യമംഗലം 50, ലോവർ പെരിയാർ 48 ശതമാനം എന്നിങ്ങനെയാണ് ഡാമുകളിലെ ജലശേഖരം. ഈ മാസം 90 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഡാമുകളിൽ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്താണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...