സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത ചൂടില്‍ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലായതായി കെ എസ് ഇ ബി അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 89.62 ദശലക്ഷം യൂണിറ്റായിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. 2021 മാര്‍ച്ച്‌ 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമായിരുന്നു പ്രതിദിന ഉപയോഗത്തിലെ കെ എസ് ഇ ബിയുടെ മുന്‍ റെക്കോര്‍ഡ്.

ഇന്നലെ 31.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 58.11 യൂണിറ്റ് പുറത്തുനിന്നു വാങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തില്‍ 15.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഉപയോഗം വര്‍ധിച്ചതോടെ മൂലമറ്റത്തെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

പൂര്‍ണ ശേഷിയില്‍ ഉത്പാദനം നടത്തിയാലും ജൂണ്‍ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ്ടു ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഇത്തവണ 90 ദശലക്ഷം യൂണിറ്റിനു മുകളിലെത്തുമെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...