മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണര്‍ കൈമാറിയ റിപ്പോര്‍ട്ടിൽ ഇടപെട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിൽ ഇടപെട്ട് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് ഈ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ് ഇബി ചെയര്‍മാന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് കൊല്ലം മുമ്പാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഷെഡ്ഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്‍റ് അനുമതി തേടിയിരുന്നില്ല. തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.  ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ റിപ്പോര്‍ട്ടിൽ പരാമര്‍ശമില്ല. സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി അന്ന് തന്നെ പ്രശ്നം പരിഹരിക്കണമായിരുന്നുവെന്നും നിലവിലുള്ള അസിസ്റ്റന്റ് എന്‍ജിനീയറെ കുറ്റപ്പെടുത്താനാവില്ലെന്നും ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാലത്തല്ലെന്നും അപകടത്തിന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍ദ്ദേശിച്ചതാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...

സംസ്ഥാനത്ത് ശക്തമായ മഴ ; 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ...