നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ കിട്ടുന്നത് ആശ്വാസമാണ്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.മുൻ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്തുള്ള സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം തന്നേക്കാൾ എത്രയോ ഉയർന്ന ആളാണെന്നും എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

താൻ മന്ത്രിയായിട്ട് രണ്ട് മാസത്തിൽ താഴെയേ ആയിട്ടുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിനുള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. സോളാർ വൈദ്യുതി രാത്രി കാലങ്ങളിലേക്ക് കൂടുതലായി സ്റ്റോർ ചെയ്യാനുള്ള സംവിധാനം അടക്കം വേണമെന്നും മന്ത്രി പറഞ്ഞു. ചീമേനിയിലെ ആണവ നിലയം പരിഗണനയിലെന്ന് മന്ത്രി ആവർത്തിച്ചു. ലോകത്ത് എല്ലായിടത്തും ആണവ നിലയങ്ങളുണ്ട്. കേരളവും ലോകത്തിന്റെ ഭാഗമാണ്. ഇത്‌ സംബന്ധിച്ച് തുറന്ന ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...