10000 കണക്ഷന് വൈദ്യുതി ഓഫീസ് ; പ്രമാടം പഞ്ചായത്തിൽ പാലിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പ്രമാടം : 10000 വൈദ്യുതി ഉപയോക്താക്കൾക്ക് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് എന്ന വ്യവസ്ഥ പ്രമാടം പഞ്ചായത്തിൽ പാലിക്കുന്നില്ല. കുമ്പഴ, കൈപ്പട്ടൂർ, കോന്നി, വകയാർ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് പ്രമാടം പഞ്ചായത്തിലെ വൈദ്യുതി വിതരണം. പഞ്ചായത്തിലെ വകയാറിലുള്ള കെഎസ്ഇബി ഓഫീസ് അരുവാപ്പുലം പഞ്ചായത്തിലെ കുറെ വാർഡുകൾകൂടി ചേർത്തുള്ളതാണ്, കോന്നി 33 കെവി സബ്സ്റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നുള്ള ഫീഡർ വരുന്നത് പ്രമാടം വഴിയാണ്. മുൻപ് പ്രമാടം മല്ലശ്ശേരിയിൽ കെഎസ്ഇബി സബ് എൻജിനിയർ ഓഫീസ് ഉണ്ടായിരുന്നു. വൈദ്യുതി തകരാറു സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കുകയും പരിഹാരം കാണുകയും ചെയ്യുമായിരുന്നു. അത് നിർത്തലാക്കിയതോടെ പഞ്ചായത്തിലെ വൈദ്യുതി പരാതികൾക്കായി പലയിടങ്ങളിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ്.

പുതുക്കുളം, കൊക്കാത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി തകരാറുണ്ടായാൽ പ്രമാടം പഞ്ചായത്തിലെ പലപ്രദേശങ്ങളിലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങും. വള്ളിക്കോട് കോട്ടയം, പ്രമാടം വില്ലേജുകൾ ചേർന്നതാണ് പഞ്ചായത്ത്. പഞ്ചായത്തിലെ വൈദ്യുതി വിതരണം ഒരു ഓഫീസിന്റെ നിയന്ത്രണത്തിൽ വേണമെന്നുള്ളത് വർഷങ്ങളുടെ ആവശ്യമാണ്. അതിന് പരിഹാരമായിട്ടില്ല. 19 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിലെ പ്രമാടം ആസ്ഥാനമാക്കി വൈദ്യുതി ഓഫീസ് വന്നാൽ ഇന്നുള്ള വൈദ്യുതി തകരാറ് പരിഹരിക്കാൻ കഴിയും. പ്രമാടം പഞ്ചായത്തിലെ വകയാറിൽ കെഎസ്ഇബി ഓഫീസ് ഉള്ളതുകൊണ്ടാണ് പുതിയ ഒരെണ്ണത്തിന്റെ നിർദേശം ഉയരാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വകയാർ സെക്ഷൻ ഓഫീസ് പ്രമാടം പഞ്ചായത്തിന് ഗുണം കിട്ടുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...