നെയ്യാര്‍ഡാമില്‍ വനത്തിനുള്ളില്‍ കാട്ടാന 14കാരനെ ചവിട്ടിക്കൊന്നു ; കൂട്ടുകാരനും, സഹോദരനും ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷിജു കാണി(14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. കാട്ടില്‍ നിന്നും ഭക്ഷവസ്തുക്കളും തേനും ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികള്‍.

തിരിച്ചു വരും വഴി നാലോ അഞ്ചോ വരുന്ന കാട്ടനക്കൂട്ടമാണ് ഇവരെ അക്രമിച്ചത്. ഷിജുവിനെ തുമ്പിക്കൈയ്യില്‍ ചുറ്റി താഴെയിട്ട് ചവിട്ടുകയായിരുന്നു കൂട്ടത്തിലെ മുതിര്‍ന്ന ആന. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ആനകളുടെ കുത്തേല്‍ക്കുകയായിരുന്നു.

കാട്ടിനുള്ളിലൂടെ 13 കിലോമീറ്ററോളം ചുമന്നു നടന്നാണ് മൃതദേഹവും പരിക്കേറ്റവരെയും നെയ്യാര്‍ ഡാമിന്റെ ബോട്ട് ജെട്ടിയിലെത്തിച്ചത്. അവിടെനിന്നും ആംബലന്‍സില്‍ മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. പരിക്കേറ്റ കുട്ടികളുടെ നില അതിഗുരുതരമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...