24.6 C
Pathanāmthitta
Sunday, November 29, 2020 9:33 pm
Advertisment

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ക്ലീന്‍ കേരള കമ്പനിക്കാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. ഹരിതകര്‍മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും അവിടെ വച്ചു തരം തിരിച്ച് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിലുള്ള ഷ്രഡ്ഡിംഗ് യൂണിറ്റില്‍ എത്തിക്കുകയും ചെയ്യും.

Advertisement

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി തോമസ്, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല അജിത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ശിവരാമന്‍, അംഗങ്ങളായ എം.ബി. സത്യന്‍, വത്സമ്മ മാത്യു, ബിജിലി പി ഈശോ, സാലി തോമസ്, ജോണ്‍ വി തോമസ്, ഗ്രാമ പഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ ഷാജന്‍, ജോമോന്‍ പുതുപറമ്പില്‍, ഡി. ശ്രീരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ എം. ബി. ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത് സെക്രട്ടറി സി.പി. രാജേഷ് കുമാര്‍, എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അവിനാശ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബീരാജ് പദ്മനാഭന്‍, ഹരിത മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ മായ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം:  ക​ന​ത്ത മ​ഞ്ഞി​ലും ത​ണു​പ്പി​ലും രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഡ​ല്‍​ഹി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ്,...

തടസ്സങ്ങള്‍ നീങ്ങി ; പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങൾ നല്‍കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ...

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തിരക്കിലാണ് ; മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട്….

കോന്നി : കോന്നിയിലെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി തിരക്കിലാണ്. കാരണം മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട് പതിനെട്ടാം വാർഡിലെ സാരഥി മേപ്പുറത്ത് വീട്ടിൽ ബാലചന്ദ്രന്. ബാലചന്ദ്രൻ ഇരുപത്തഞ്ച് വർഷത്തോളമായി തന്റെ തൊഴിൽ സ്വീകരിച്ചിട്ട്. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഡ്യൂട്ടിയിലുള്ളവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലക്ഷണങ്ങളുള്ളവരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണം. ലക്ഷണങ്ങളുള്ളവര്‍...
Advertisment