അങ്കമാലിയിൽ ആന ഇടഞ്ഞു ; പാപ്പാനെ ചവിട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അങ്കമാലിയിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു. ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. രണ്ടാമത്തെ പാപ്പാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആന ഇപ്പോഴും അക്രമാസക്തമായി തുടരുന്നതിനാൽ കൊല്ലപ്പെട്ട പാപ്പാന്റെ മൃതദേഹം അവിടെ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. ആനയുടെ അടുത്തേക്ക് ആർക്കും അടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആന പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് മുന്നോട്ടേക്ക് കുതിക്കുകയും വഴിയിലുണ്ടായിരുന്ന വാഹനങ്ങളും പന്തലുകളും തകർത്തെറിയുകയും ചെയ്തു. ജനവാസ മേഖലയായതിനാൽ നാട്ടുകാർ വലിയ ഭീതിയിലാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...