കോതമംഗലത്ത് ജനവാസമേഖലയില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോതമംഗലത്ത് വടാട്ടുപാറയിൽ ജനവാസ മേഖലയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. വടാട്ടുപാറ അമ്മാവൻ സിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പ്ലാവിൻ മുകളിലാണ് രാജവെമ്പാലയെ കണ്ടത്. പ്രദേശത്തെ ഒരു കുട്ടിയാണ് മരത്തിന് മുകളിൽ പാമ്പ് ചുറ്റിപ്പിണഞ്ഞിരിക്കുന്നത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് കുട്ടി വിവരം നാട്ടുകാരെയും വനപാലകരെയും അറിയിക്കുകയായിരുന്നു. കുട്ടമ്പുഴയിൽ നിന്നുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.

പ്ലാവിൻ മുകളിലായതിനാൽ പാമ്പിനെ പിടികൂടുക എന്നത് വനപാലകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ രാജവെമ്പാലയെ വനപാലകർ പിന്നീട് വനത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളായ പെരുമ്പാവൂർ, കുഴൂർ, കൂത്താട്ടുകുളം, മംഗലത്ത് താഴെ എന്നിവിടങ്ങളിലും പാമ്പുകളെ പിടികൂടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....