ഗജവീരന്മാരിലെ ശാന്തനായിരുന്ന ചിറയ്ക്കാട്ട് ആദിശങ്കരന്‍ ചെരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഗജവീരന്മാരിലെ ശാന്തനായിരുന്ന ചിറയ്ക്കാട്ട് ആദിശങ്കരന്‍ ചെരിഞ്ഞു. പള്ളിക്കത്തോട് ആന പ്രേമികളുടെ മനസ്സിലെ സൗമ്യസാന്നിധ്യമായിരുന്ന ഇളംപള്ളി ചിറയ്ക്കാട്ട് ആദിശങ്കരന്‍. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മറ്റു രോഗമൊന്നും ഇല്ലാതെ ചിറയ്ക്കാട്ട് പുരയിടത്തില്‍ കഴിഞ്ഞിരുന്ന ആദിശങ്കരന്‍ ഇന്നലെ ഉച്ചയോടെ വിറയല്‍ അനുഭവപ്പെട്ടു കുഴഞ്ഞ് ഇരുന്നിരുന്നു. തുടര്‍ന്നു മൃഗഡോക്ടര്‍ എത്തി മരുന്നും പരിചരണവും നല്‍കി. ചിറയ്ക്കാട്ട് മോഹന്‍ലാലിന്റെ ഉടസ്ഥതയിലുള്ള ആനയാണ് ആദിശങ്കരന്‍.

45 വയസ്സുള്ള ആദിശങ്കരന്‍ 15 വര്‍ഷം മുന്‍പാണ് ഇളംപള്ളി ചിറയ്ക്കാട്ട് ആന തറവാട്ടില്‍ എത്തുന്നത്. നാട്ടിലെ എല്ലാ അമ്പലങ്ങളിലും എഴുന്നള്ളത്തിനു പതിവ് സാന്നിധ്യമായിരുന്നു. ജില്ലയിലും സമീപ ജില്ലകളിലും പ്രമുഖ അമ്പലത്തിലെ എഴുന്നള്ളത്തിനും പങ്കെടുത്തിട്ടുണ്ട്. ചെരിഞ്ഞ വിവരം അറിഞ്ഞ് ഒട്ടേറെ പേര്‍ ചിറയ്ക്കാട്ട് പുരയിടത്തില്‍ എത്തിയിരുന്നു. സംസ്‌കാരം ഇന്നു നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...