റാന്നി : റാന്നിക്കാര്‍ക്ക് ആശ്വാസം… അന്തിക്കു വീട്ടിലെത്തിക്കാന്‍ ആനവരുന്നു. ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തിപ്പോയ കെഎസ്ആര്‍ടിസി റാന്നി സര്‍വീസ് നാളെ മുതല്‍ ഓടി തുടങ്ങും. തിരുവല്ലയില്‍ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് ഇരവിപേരൂര്‍, പുറമറ്റം, വെണ്ണിക്കുളം, തടിയൂര്‍, തീയാടിക്കല്‍, പ്ലാങ്കമണ്‍, പൂവന്മല വഴി റാന്നിയിലെത്തുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സര്‍വീസാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. തിരുവല്ല ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ബസാണിത്.
രാവിലെ 6 ന് റാന്നിയില്‍ നിന്ന് തിരുവല്ലയ്ക്കുള്ള ആദ്യ സര്‍വീസാണ്. തുടര്‍ന്ന് 7.25ന് റാന്നി, 8.55ന് തിരുവല്ല, 11ന് റാന്നി, 12.35ന് തിരുവല്ല, 3.40ന് റാന്നി, 5.10ന് ചങ്ങനാശേരി എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്നത്. 8.50ന് റാന്നിക്കുള്ള സ്റ്റേ ബസാണിത്. പുറനാടുകളില്‍ പോയി മടങ്ങുന്ന യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് ഈ ബസില്‍ റാന്നിയിലും പരിസരങ്ങളിലും എത്തിയിരുന്നത്. ആദ്യം 3,000 രൂപ വരുമാനം ലഭിച്ചിരുന്ന ബസില്‍ നിന്ന് പിന്നീട് 20,000 രൂപ വരെ ആയിരുന്നു. ഒന്നര വര്‍ഷത്തിലധികമായി ഓടാതെ കിടക്കുകയാണ്. ബസ് സര്‍വീസ് തുടര്‍ന്നും സ്ഥിരമായി ഉണ്ടെന്ന് ഉറപ്പാകുമ്പോള്‍ വരുമാനം പഴയ നിലയിലാക്കാമെന്നാണ് പ്രതീക്ഷയിലാണ് കോര്‍പറേഷനും ജീവനക്കാരും . ബസ്സിന്റെ സംരക്ഷണത്തിനായി യാത്രക്കാരുടെ കൂട്ടായ്മയും ജീവനക്കാര്‍ രൂപീകരിച്ചിരുന്നു.






























