കണ്ണൂര്‍ : കണ്ണൂര്‍ ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന മണിക്കൂറുകളോളം പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. കാലിലും ദേഹത്തും വ്രണങ്ങളോടെ ഇന്നലെയാണ് കൊമ്പനാനയെ ഫാമില്‍ കണ്ടെത്തിയത്. ആറളം ഫാമിലെ പതിനേഴാം ബ്ലോക്കിലാണ് ചീങ്കണ്ണിപ്പുഴ. ആനയുടെ ശരീരത്തെ പാടുകള്‍ പഴുത്ത് ദുര്ദഗന്ധം വന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു
RECENT NEWS
Advertisment