ഗൂഡല്ലൂര്‍: കൃഷിയിടത്തില്‍ ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കര്‍ഷകര്‍ അറസ്റ്റില്‍. കര്‍ഷകരായ വിഗ്നേശ്വരന് (40), ഗോപാലകൃഷ്ണന്‍ (21), അജിത് കുമാര്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ചിന്നകുന്നൂരിലെ ബെത്തട്ടി പെന്തൂര്‍ ഗ്രാമത്തിലാണ് സംഭവം.
വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഉരുളക്കിഴങ്ങ് കൃഷിയിടത്തില്‍ അനധികൃതമായി സോളാര്‍ വേലി വെച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞു. ഈ വിവരം മറച്ചുവെച്ച് മൂന്നുപേരും ചേര്‍ന്ന് ആനയുടെ ജഡം കുഴിച്ചുമൂടി.
സംശയം തോന്നിയ വനപാറാവുകാരന്‍ മഹേന്ദ്രനാണ് ഉന്നത അധികാരികള്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന് വനപാലക സംഘം നടത്തിയ അന്വേഷണത്തിലാണ് കര്‍ഷകര്‍ പിടിയിലായത്.